വേദന പരിശീലനത്തെ ബാധിക്കുന്നു; തനിക്ക് സന്ധിവാതം ബാധിച്ചതായി സൈന നെഹ്‌വാൾ
2 September 2024
തനിക്ക് സന്ധിവാതം എന്ന രോഗം ബാധിച്ചെന്ന് പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. ഇതിനെ തുടർന്ന് കാൽ മുട്ടിൽ ഉണ്ടാകുന്ന വേദന പരിശീലനങ്ങൾക്ക് ഉൾപ്പെടെ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും താരം പറഞ്ഞു.
2024 അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുന്നതടക്കമുള്ള നിർണ്ണായക തീരുമാനങ്ങളിലേക്ക് സൈന ഈ കാരണത്താൽ കടന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. “ഞാൻ ഇപ്പോൾ കാൽ മുട്ടിന് പ്രശ്നം നേരിടുന്നുണ്ട്. ഞാൻ ആർത്രൈറ്റിസ് രോഗ ബാധിതയാണ്.
ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയിൽ 8-9 മണിക്കൂർ തള്ളി നീക്കുക എന്നത് ബുദ്ധിമുട്ടാണ്. പലപ്പോഴും ഉയർന്ന തലത്തിലുള്ള കളിക്കാരുമായി കളിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും 2 മണിക്കൂർ പരിശീലനം മതിയാകില്ല,”- സൈന പറഞ്ഞു.