തിരിച്ചുവരാൻ സഹായിച്ച മുഖ്യമന്ത്രിയ്ക്കും ഗവർണർക്കും നന്ദി: സജി ചെറിയാൻ

single-img
4 January 2023

മന്ത്രിസഭയിൽ തിരിച്ചു വരാൻ കഴിഞ്ഞതിനു ഖ്യമന്ത്രിയ്ക്കും ഗവർണർക്കും നന്ദി പറഞ്ഞു സജി ചെറിയാൻ. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഓഫീസിലെത്തി ചുമതലയേറ്റതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആണ് അദ്ദേഹം നന്ദി പറഞ്ഞത്.

ഗവർണറും ഗവൺമെന്റും ഒന്നാണ്. രാഷ്ട്രീയമായ ചില അഭിപ്രായ വ്യത്യാസങ്ങളേ ഗവർണറോടുള്ളൂ. ചെറിയ പ്രശ്നങ്ങൾ വന്നാൽ അതെല്ലാം ചർച്ച ചെയ്ത് യോജിച്ച് പ്രവർത്തിക്കും. അതാണ് എൽ ഡി എഫ് ഗവൺമെന്റിന്റെ നിലപാട്. തിരിച്ചുവരാൻ സഹായിച്ച മുഖ്യമന്ത്രിയ്ക്കും ഗവർണർക്കും നന്ദി. ചെങ്ങന്നൂരുകാർക്കും നന്ദിയുണ്ട്.’- സജി ചെറിയാൻ പറഞ്ഞു.

ഇന്ന് വൈകിട്ടാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.