സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
4 January 2023

സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.

സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്നും ഇന്നു സത്യപ്രതിജ്ഞ നടക്കുമെന്നും അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞക്കു അനുമതി നൽകിയത്.

പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിനാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നത്. പൊലീസ് റിപ്പോർട്ടും നിയമോപദേശവും അനുകൂലമായതിനെ തുടർന്ന് 182 ദിവസത്തിനുശേഷമാണ് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.