സഞ്ജയ് സിംഗിന്റെ അധ്യക്ഷതയിൽ മത്സരിക്കില്ല ; സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിംഗ് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെ വ്യാഴാഴ്ച സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബജ്‌റംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനുമൊപ്പം ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ മാലിക്, ബ്രിജ് ഭൂഷനെ പിന്തുണയ്ക്കുന്ന വിഭാഗത്തിൽപ്പെട്ട സഞ്ജയിന്റെ അദ്ധ്യക്ഷതയിൽ താൻ മത്സരിക്കില്ലെന്ന് പറഞ്ഞു.
“ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് പോരാടിയത്, എന്നാൽ ബ്രിജ് ഭൂഷനെപ്പോലെയുള്ള ഒരാളും അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളിയും അടുത്ത സഹായിയും ഡബ്ല്യുഎഫ്‌ഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഞാൻ ഗുസ്തി ഉപേക്ഷിക്കുന്നു,” കണ്ണീരോടെ സാക്ഷി പറഞ്ഞു. “ഞങ്ങൾക്ക് ഒരു വനിതാ പ്രസിഡന്റിനെ വേണം, പക്ഷേ അത് സംഭവിച്ചില്ല,” CWG സ്വർണ്ണ മെഡൽ ജേതാവ് കൂടിയായ 31 കാരികൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി, ടോക്കിയോ ഗെയിംസ് വെങ്കല മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയയും സാക്ഷിയും കായിക മന്ത്രി അനുരാഗ് താക്കൂറിനോട് ബ്രിജ് ഭൂഷണുമായി ബന്ധപ്പെട്ട ആരെയും ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു.
തൽഫലമായി, ബ്രിജ് ഭൂഷന്റെ മകൻ പ്രതീകോ മരുമകൻ വിശാൽ സിങ്ങോ മത്സരത്തിനിറങ്ങിയില്ല. ബ്രിജ് ഭൂഷന്റെ വിശ്വസ്തരായ ആരും ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന വാക്ക് സർക്കാർ പാലിക്കാത്തത് ദൗർഭാഗ്യകരമാണ്,” ബജ്‌റംഗ് പറഞ്ഞു.