വെബ് സീരീസിൽ അഭിനയിക്കാൻ സാമന്തയ്ക്ക് പ്രതിഫലം 10 കോടി

single-img
12 August 2024

ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഹൈപ്പ് ഉള്ള നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. മേഖലയിലെ സിനിമാ വ്യവസായത്തിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ് ഇവർ .

ഇപ്പോഴിതാ, ഉടൻതന്നെ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ഒരു വെബ് സിരീസില്‍ അഭിനയിച്ചതിന് സാമന്ത വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് .പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ നവംബർ 7 ന് സ്ട്രീം ചെയ്യാൻ തുടങ്ങുന്ന പുതിയ സീരീസായ സിറ്റാഡൽ: ഹണി ബണ്ണിയിൽ സാമന്ത ഹണിയായി പ്രത്യക്ഷപ്പെടും. വരുൺ ധവാനാണ് നായകൻ .
.
ഈ ഹിന്ദി ഭാഷയിലുള്ള പരമ്പരയുടെ ഒറിജിനൽ അമേരിക്കൻ പരമ്പരയായ സിറ്റാഡലിൻ്റെ ഒരു സ്പിൻ-ഓഫ് ആണ്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഈ പരമ്പരയിൽ സാമന്തയ്ക്ക് 10 കോടിയാണ് പ്രതിഫലം. ഇത് സിനിമകളിൽ വാങ്ങുന്നതിനേക്കാൾ കൂടുതലാണ് . നിലവിൽ സിനിമകളില്‍ സാധാരണയായി 3 കോടിയാണ് സാമന്ത വാങ്ങാറെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.