രാമന്റെയും സീതയുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സംയുക്ത
അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയില്‍ പ്രതികരണവുമായി നടി സംയുക്ത. വനവാസ കാലത്തെ രാമന്റെയും സീതയുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സംയുക്തയുടെ പ്രതികരണം.
പ്രശസ്ത ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് ക്യാപ്ഷനായി സംയുക്ത നല്‍കിയിരിക്കുന്നത്.
നേരത്തെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ നിലവിളക്ക് തെളിയിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു. സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാള്‍ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത് എന്നാണ് സംയുക്ത കുറിച്ചിരിക്കുന്നത്.
അതേസമയം പ്രാണ പ്രതിഷ്ഠയെ അനുകൂലിച്ച് നടി രേവതി രംഗത്ത് വന്നിരുന്നു. പിന്നാലെ ദിവ്യ ഉണ്ണി, സാമന്ത, ശില്‍പ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു.