സന്ദീപ് വാര്യർക്ക് തിരിച്ചടി; മന്ത്രി ആര്‍ ബിന്ദുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിയില്ല

single-img
10 December 2022

മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് സന്ദീപ് വാര്യര്‍ നല്‍കിയ അപേക്ഷ കേന്ദ്ര അറ്റോര്‍ണി ജനറല്‍ തള്ളി. അറ്റോര്‍ണി ജനറല്‍ ആർ വെങ്കിട്ട രമണിയാണ് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നല്‍കിയ അപേക്ഷ തള്ളിയത്.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ മന്ത്രി നടത്തിയ അഭിപ്രായ പ്രകടനം സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും, ഇകഴ്ത്തി കാണിക്കുന്നതുമാണെന്നും അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ 15 (1) (ബി) പ്രകാരം കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ ആവശ്യം തള്ളിയത്.