തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ടെന്ന് സന്ദീപ് വാര്യർ

single-img
3 April 2023

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ചില സംശയങ്ങളുണ്ട് അത് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്കിൽ എഴുതി.

തമിഴ്‌നാട്ടിലെ ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത്. ഇവിടെ നടന്ന ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് :

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം . ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത് . ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് .. ദൂരീകരിക്കപ്പെടണം .