ശബരിമല പോയ അനുഭൂതി; ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച് സന്ദീപ് വാര്യർ

single-img
30 December 2022

ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ‘മാളികപ്പുറം’ ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകൾ കാത്തുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഈ സാഹചര്യത്തിൽ മാളികപ്പുറത്തെ കുറിച്ച് സന്ദീപ് വാര്യർ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശബരിമല പോയ അനുഭൂതി ചിത്രം സമ്മാനിച്ചുവെന്നും കുടുംബ സമേതം തന്നെ സിനിമ കാണണമെന്നും സന്ദീപ് വാര്യർ കുറിക്കുന്നു:

“സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും. മറ്റൊന്നും പറയാനില്ല. ശബരിമല പോയ അനുഭൂതി. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങൾ. കാണണം കുടുംബ സമേതം”, എന്നായിരുന്നു സന്ദീപിന്റെ വാക്കുകൾ.