നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്; കെജ്‌രിവാളിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ


രാജ്യത്തെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
തന്റെ ഫേസ്ബുക്കിൽ ‘നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’ എന്നായിരുന്നു കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ എഴുതിയത് . ലക്ഷ്മിയുടെയും ഗണപതിയുടെയും പുതിയ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കൂടുതൽ അഭിവൃദ്ധിയുണ്ടാകാന്‍ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ‘നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നമ്മള്‍ ഇനിയുമേറെ പ്രയത്‌നിക്കേണ്ടതുണ്ട്. അതിന്റെ കൂടെ നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം’ കെജ്‌രിവാള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.