ഉണ്ണി മുകുന്ദന് പിന്തുണയുമായി സംഘപരിവാർ പ്രവർത്തകർ

single-img
10 December 2022

ഉണ്ണി മുകുന്ദന് പിന്തുണയുമായി സംഘപരിവാര്‍ പ്രവർത്തകർ രംഗത്ത്. ബാലക്ക് പ്രതിഫലം നല്‍കിയതിന്റെ ബാങ്ക്സ്റ്റേറ്റ്മെന്റുകളും ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഉണ്ണി മുകുന്ദൻ പങ്കു വെച്ചതിനു പിന്നാലെയാണ് സംഘപരിവാർ ബന്ധമുള്ളവർ പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.

ബാലക്ക് പതിനായിരം ദിവസക്കൂലി കൊടുത്താല്‍ മതി എന്ന് ഇന്‍ഡസ്ട്രി മുഴുവന്‍ അറിഞ്ഞു എന്നതാണ് ഈ വിവാദത്തിന്റെ ആകെ ടേക്ക് എവേ. എറുന്നൂട്ടി നാല്പതുകോടി രജനികാന്ത്പ്രോ ജക്ട് എന്നൊക്കെ തള്ളിനടന്ന മനുഷ്യനായിരുന്നു ,’ എന്നാണ് ബി.ജെ.പി നേതാവ് ശങ്കു ടി. ദാസ് കമന്റ് ചെയ്തത്.

പൊളിച്ചു ഡിയര്‍ ഇങ്ങനെ തന്നെ മുന്നോട്ട്പോകൂ. ഈ സ്റ്റേറ്റ്മെന്റ് പബ്ലിക്കായി ഇട്ടില്ലെങ്കി ലും നിങ്ങളാണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം. എങ്കിലും ചിലരെങ്കി ലും ഈ വാര്‍ത്ത വായിച്ച്തെറ്റിദ്ധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകി ല്‍നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു . വളരെ ശ്രദ്ധയോടെ മുന്നോട്ട്പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. എല്ലാ വിധ ആശംസകളും എന്ന് സന്തോഷ് പണ്ഡിറ്റും പിന്തുണ അർപ്പിച്ചു ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

അടുത്തകാലത്തായി സംഘപരിവാറുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഉണ്ണി മുകുന്ദനെ അനുകൂലിച്ച് മറ്റു സംഘപരിവാർ പ്രവർത്തകരും കമ്മെറ്റുകളുമായി രംഗത്തെത്തി.