എന്റെ ഹൃദയത്തിനൊപ്പം; മകൻ ഇഷാനൊപ്പമുള്ള ഇഫ്താർ വിരുന്നിന്റെ വീഡിയോ പങ്കുവെച്ച് സാനിയ മിര്‍സ

single-img
7 April 2023

തന്റെ മകൻ ഇഷാനൊപ്പമുള്ള ഇഫ്താർ വിരുന്നിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ. തന്റെ ഹൃദയത്തിനൊപ്പം ഇഫ്താര്‍ വിരുന്ന് എന്ന് എഴുതിയാണ് സാനിയ വീഡിയോ പങ്കുവെച്ചത്. അതേസമയം, പോസ്റ്റിന് താഴെ ഷൊയ്ബ് മാലിക്ക് എവിടെയെന്നാണ് നിരവധി പേര്‍ ചോദിച്ചത്. ഇതിന് സാനിയയില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല.

നേരത്തെ, ഉംറ നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ സാനിയ പങ്കുവെച്ചിരുന്നു. മകന്‍ ഇഷാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് സാനിയയുടെ കൂടെയുണ്ടായിരുന്നത്. ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്ററുമായ ഷൊയ്ബ് മാലിക്ക് സാനിയക്കൊപ്പമുണ്ടായിരുന്നില്ല.

https://www.instagram.com/reel/CqoIKBBMjxV/?utm_source=ig_embed&utm_campaign=loading