ട്വന്റി-20 ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് സാധ്യത കൂടുതൽ സഞ്ജുവിന്
ട്വന്റി-20 ലോകകപ്പ് ആരംഭിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത്. ഇന്ത്യൻ ടീം അതിനുമുന്പായി അധികം ടി 20 മത്സരങ്ങൾ ഒന്നും കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഐ പിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ പല താരങ്ങൾക്കും അപ്രതീക്ഷിതമായി ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതകൾ കൂടുതലാണ്. അവിടെയാണ് സഞ്ജുവിന്റെ അനന്തമായ സാധ്യതകൾ .
ഇഷാൻ കിഷനോട് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ബിസിസിഐ പറഞ്ഞിട്ട് അത് കേൾക്കാതെ ഐ പി എല്ലിലേക്കുള്ള ഉള്ള ഒരുക്കത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിന്റെ കാര്യം എടുത്താൽ അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ സംശയമുണ്ട്.
ഇതെല്ലാം കണക്കിലെടുത്താൽ സഞ്ജു സാംസണും, ജിതേഷ് ശർമ്മയും, ദ്രുവ് ജുറലും തമ്മിലാണ് ടീമിലെത്താൻ ശക്തമായ മത്സരം നടക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ അനുഭവസസമ്പത്ത് ഉള്ള സഞ്ജുവിന് ആയിരിക്കും സാധ്യത കൂടുതൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം താരം നടത്തുകയും കൂടി വേണം.