സരിന്‍ സിപിഎമ്മിന്റെ കോടാലിക്കൈ ആയി മാറി: രമേശ് ചെന്നിത്തല

single-img
17 October 2024

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് പി സരിന്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും ചെന്നിത്തല പറഞ്ഞു.

പി സരിന്‍ സിപിഎമ്മിന്റെ കോടാലിക്കൈ ആയി മാറി. കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ലെന്നും സിപിഎമ്മിനെയും ബിജെപിയെയും ഒരേപോലെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

ഇതോടൊപ്പം, ഡോ. പി സരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി . സരിന്‍ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായാണെന്നും ബിജെപി സ്ഥാനാര്‍ത്ഥിത്വം നൽകാതായപ്പോൾ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്നും വിഡി സതീശന്‍ ആരോപിച്ചു.