സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരൻ; പാർട്ടി വിടുമെന്ന് കരുതുന്നില്ല: രാഹുൽ മാങ്കൂട്ടത്തിൽ

single-img
17 October 2024

നേതൃത്വവുമായി ഇടഞ്ഞെങ്കിലും പി സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരനാണെന്നും കോൺ​ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ . ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ പോരാട്ടം മതേതരത്വവും വർഗീയതയും തമ്മിലാണെന്നും രാഹുൽ പറഞ്ഞു. ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോൺ​ഗ്രസിനൊപ്പമായിരിക്കും. അതേസമയം, ഉപതെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിക്കിടെ കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്‌ എത്തും.

ഇന്ന് വൈകുന്നേരം 4 ന് പാലക്കാട്‌ എത്തുന്ന രാഹുലിന് വൻ സ്വീകരണം ആണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രചരണം ഇന്ന് തന്നെ ആരംഭിക്കാനാണ് തീരുമാനം.