കേരളത്തിൽ സരിതാ നായര്‍ പറഞ്ഞാല്‍ കേസെടുക്കും സ്വപ്ന സുരേഷ് പറഞ്ഞാല്‍ കേസെടുക്കില്ല: കെ സുരേന്ദ്രൻ
22 October 2022
കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ സരിതാ നായര്‍ പറഞ്ഞാല്‍ കേസെടുക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞാല്‍ കേസെടുക്കില്ലെന്നുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ഇന്ന് സുരേന്ദ്രന്‍. പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന കഴിഞ്ഞ ദിവസം ഒരു ചാനലിൽ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയാറാകണം. കേരളത്തിൽ ഇപ്പോൾ ഇരട്ട നീതിയാണ് നടക്കുന്നതെന്നും സിപിഎം നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒന്നും കേസെടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.