ശശി തരൂരിനെ തോൽപ്പിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി കെ സി വേണുഗോപാൽ; പോരാടാനൊരുങ്ങി ശശി തരൂർ


തനിക്കെതിരെ കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് എന്ന് ശശി തരൂർ. തന്നെ കൂടൂതല്‍ എതിര്‍ക്കുന്നത് കേരളാ നേതാക്കളെന്ന് എന്നും, അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍ തന്നെ പിന്തിരിപ്പിക്കണമെന്ന് കേരളാ നേതാക്കള്‍ രാഹൂല്‍ ഗാന്ധിയോടാവശ്യപ്പെട്ടെന്നും തരൂര്‍ പറഞ്ഞു. ഒരു പ്രമുഖ മലയാള ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.
കേരളത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നൊയാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യനിലപാട് എടുത്തവരോട് ഇനി സംസാരിക്കില്ലെന്നും തരൂർ പറഞ്ഞു. നേരത്തെ വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ മല്ലികാർജുൻ ഖാർഗെക്ക് പിന്തുണ നൽകിയിരുന്നു.
അതേസമയം, കെ.എസ് ശബരിനാഥനും എം.കെ.രാഘവൻ എം.പിയും ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ശശി തരൂർ എം.പിയുടേത് അവഗണിക്കാനാവാത്ത ശബ്ദമാണെന്ന് എം.കെ രാഘവൻ പറഞ്ഞു. പലരേയും പോലെ തരൂർ തന്നെയും സമീപിച്ചുവെന്നും പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന പാര്‍ട്ടി അധ്യക്ഷയുടെ വാക്കുകളാണ് വിശ്വസിക്കുന്നതെന്നും, എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രഹസ്യവോട്ടാണെന്നതിനാല്‍ കൂടുതല്‍ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട് എന്നും തരൂർ വ്യക്തമാക്കി