സവർക്കറുടെ ജന്മദിനം ഇനിമുതൽ ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കും: ഏകനാഥ് ഷിൻഡെ
12 April 2023
വീർ സവർക്കറുടെ ജന്മദിനമായ മെയ് 28 ഇനിമുതൽ സംസ്ഥാനത്തിൽ ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വീറ്റിലൂടെ വിവരം അറിയിച്ചത്. സവർക്കറുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കാനുള്ള നിർദേശം മഹാരാഷ്‌ട്ര കാബിനറ്റ് മന്ത്രി ഉദയ് സാമന്ത് ആണ് മുന്നോട്ടുവച്ചത് .
“സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറുടെ ജന്മദിനമായ മെയ് 28 ന് സംസ്ഥാന സർക്കാർ ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വതന്ത്ര വീർ സവർക്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും.“ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.