യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേതല്ല;ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്


തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേത് ആകാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്.
ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല എന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണക്കെടുപ്പില്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും കൃത്യമായി രേഖപെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതല്‍ അന്വേഷണം നടത്തും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷല്‍ ഓഫിസര്‍ ഡോ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. 2017 ലാണ് സംഭവം. ഈ വര്‍ഷം സെപ്റ്റംബറിലാണ് കത്രിക പുറത്തെടുത്തത്.