ഔദ്യോഗിക വസതിയിലെ പൂന്തോട്ടം മോടിപിടിപ്പിക്കാൻ 1.3 ദശലക്ഷം പൗണ്ട് മുടക്കി ശില്‍പം; ഋഷി സുനക് വിവാദത്തിൽ
ബ്രിട്ടൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ പ്രധാനമന്ത്രി ഋഷി സുനക് ദശലക്ഷക്കണക്കിന് പൗണ്ട് ചെലവഴിച്ച് വെങ്കല ശിൽപം നിർമ്മിച്ചത് വിവാദത്തിൽ. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലെ പൂന്തോട്ടം മോടിപിടിപ്പിക്കാനായാണ് വെങ്കല ശില്‍പം വാങ്ങാന്‍ സര്‍ക്കാര്‍ പണം ചിലവഴിച്ചത്.
ഏകദേശം 1.3 മില്യൺപൗണ്ടായിരുന്നു ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ രൂയിൽ പ 12 കോടിയിലധികം വരും. ക്രിസ്റ്റീസിന്റെ ലേലത്തിൽ ഹെന്റി മൂറിന്റെ വർക്കിംഗ് മോഡൽ ‘ഫോർ സീറ്റഡ് വുമൺ’ എന്ന ശിൽപം സർക്കാർ ആർട്ട് കളക്ഷൻ സ്വന്തമാക്കിയതായി ദി സൺ പത്രം റിപ്പോർട്ട് ചെയ്തു.
മൂറിന്റെ സീറ്റഡ് വുമണ്‍ ശില്‍പങ്ങളിലെ ഏറ്റവും അമൂല്യമായമാണ് ഈ സൃഷ്ടിയെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത് പൊതു ഫണ്ടുകളുടെ അമിതമായ ഉപയോഗമായി കണക്കാക്കാമെന്ന് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.ബ്രിട്ടനിൽ വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ വിവാദ നടപടി.