ബിജെപി നേതാവിന്റെ പരാതിയെ തുടർന്ന് ദി വയർ മാസികയുടെ എഡിറ്ററന്മാരുടെ വീട്ടിൽ പോലീസ് റെയ്ഡ്


ബിജെപിയുടെ ഐടി സെല്ലിന്റെ തലവനായ അമിത് മാളവ്യയുടെ പരാതിയെത്തുടർന്ന് ദ വയർ എന്ന ന്യൂസ് പോർട്ടലിന്റെ രണ്ട് എഡിറ്റർമാരുടെ വീടുകളിൽ ഡൽഹി പോലീസ് ഇന്ന് വൈകിട്ട് പരിശോധന നടത്തി. സിദ്ധാർഥ് വരദരാജന്റെയും എം.കെ.വേണുവിന്റെയും വീടുകളിൽ ആണ് പോലീസ് പരിശോധന നടത്തിയത്.
ബിജെപിയുടെ ഐടി സെല്ലിന്റെ തലവനായ അമിത് മാളവ്യയുടെ വഞ്ചന, വ്യാജരേഖ ചമച്ച പരാതിയിലാണ് ഡൽഹി പോലീസ് നടപടിയെടുത്തത്. തന്റെ പ്രശസ്തി അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും ലക്ഷ്യമിട്ട് മാധ്യമ കമ്പനി വ്യാജ രേഖകൾ ചമച്ചുവെന്നായിരുന്നു പരാതി.
ബിജെപിയുടെ ഐടി സെല്ലിന്റെ തലവനായ അമിത് മാളവ്യക്കെതിരെ നേരത്തെ ഗുരുതര ആരോപണങ്ങൾ ഉള്ള വാർത്ത ദി വയർ മാസിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആഭ്യന്തര പരിശോധനയിൽ ചില രേഖകൾ വ്യാജമാണ് എന്ന് തെളിയുകയും ക്ഷപണത്തോടെ വാർത്ത പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അമിത് മാളവ്യ പോലീസിൽ കേസ് നൽകിയത്.