പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

single-img
21 October 2022

ബെംഗളൂരു: പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. എട്ടുസീറ്റ് വരെയുള്ള കാറുകളിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം.

എല്ലാവര്‍ക്കും നിയമം നിര്‍ബന്ധമാക്കി കര്‍ണാടക പൊലീസ് ഉത്തരവിറക്കി.

എസ്‌യുവി, എംയുവി, ഹാച്ച്‌ബാക്ക്, സെഡാന്‍ തുടങ്ങി എം 1 ആയി തരംതിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്. സീറ്റ്ബെല്‍റ്റിടാത്തവര്‍ക്ക് 1,000 രൂപ പിഴയടിക്കും. റോഡ് സുരക്ഷയുടെ ചുമതലയുള്ള എഡിജിപി ആര്‍ ഹിതേന്ദ്രയാണ് ഉത്തരവിറക്കിയത്.

പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത, ഹൈവേ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് മുഴുവന്‍ എസ്പിമാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.