ഇടത് മുന്നണി പുതിയ ചരിത്രം നേടും; രാജ്യത്ത് മതേതര സർക്കാർ അധികാരത്തിൽ വരും: എംവി ഗോവിന്ദൻ മാസ്റ്റർ


സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞതായി എംവി ഗോവിന്ദൻ മാസ്റ്റർ. മാധ്യമങ്ങളും പ്രതിപക്ഷവും എതിര് നിന്നിട്ടും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹത്തെ പറഞ്ഞു.
ഇത്തവണ ഇടതുമുന്നണി പുതിയ ചരിത്രം നേടും, ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല. ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് എൽഡിഎഫ് നിലപാട്. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും, ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എല്ലാ തരത്തിലുമുള്ള ജനവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു, അത് ഇന്ത്യയിൽ ഉടനീളം നടത്താൻ കഴിഞ്ഞു. കേരളത്തിൽ സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ അറിയിച്ചു. ഇത് വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്.
മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ജനങ്ങൾക്ക് മനസിലായി. ഇടത് പക്ഷമാണ് ഇന്ത്യയെ സംരക്ഷിക്കാൻ കരുത്തുള്ളത് എന്ന് തിരിച്ചറിഞ്ഞു. കേരളം ഈ തെരഞ്ഞെടുപ്പിൽ മാതൃകയാകും, ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.