സുരക്ഷാ ഉദ്യോഗസ്ഥർ ആരെയെങ്കിലും മർദ്ദിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല; നിയമസഭയിൽ മുഖ്യമന്ത്രി
29 January 2024
സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്, കെഎസ്.യു പ്രവർത്തകരെ മർദിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആരെയെങ്കിലും മർദ്ദിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ജനാധിപത്യപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കുയാണ് അവരുടെ ചുമതല. വനിത പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചു കീറുന്നതോ മുടിയിൽ ബൂട്ടിട്ട് ചവിട്ടുന്നതോ ആയ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പൊലീസിൻ്റെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശ്രദ്ധയിൽ പെട്ടിട്ടില്ല. നിയമസഭയിൽ രേഖാ മൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വിശദീകരണം നൽകിയത്.