സുരക്ഷാഭീഷണി: ടെക്‌സസ് സർവകലാശാലയില്‍ ടിക് ടോക്ക് നിരോധിച്ചു; തോക്ക് കൈവശം വെച്ചാൽ കുഴപ്പമില്ല

single-img
20 January 2023

സുരക്ഷാഭീഷണി സാഹചര്യത്തിൽ കാമ്പസിനുള്ളിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ടെക്‌സസ് സർവകലാശാല. സർക്കാർ നൽകിയിട്ടുള്ള ഉപകരണങ്ങളിൽ നിന്ന് ആപ്പ് നീക്കം ചെയ്യണമെന്ന ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. എന്നാൽ , കാമ്പസിനകത്ത് കുട്ടികൾക്ക് തോക്ക് കൈവശം വെക്കുന്നതിന് വിലക്കില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ നിയമപ്രകാരം വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ ഉൾപ്പെടെ കാമ്പസിൽ കൈത്തോക്കുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. നിലവിൽ കാമ്പസിനക്ക് ലഭിക്കുന്ന വൈഫൈയിലും മറ്റ് നെറ്റ് വർക്കുകളിലും ടിക് ടോക്ക് ഉപയോഗിക്കരുത് എന്നാണ് വിദ്യാർഥികൾക്ക് നൽകിയ നിർദേശം

സർവകലാശാലയുടെ നെറ്റ് വര്‍ക്കിലും നിർണായക ഇൻഫ്രാസ്ട്രക്ചറിനുമുള്ള അപകടസാധ്യതകൾ ഇല്ലാതാക്കുന്നതിനാണ് സർവകലാശാല ഈ സുപ്രധാന നടപടികൾ കൈക്കൊള്ളുന്നത്,” ടെക്സാസ് ടെക്നോളജി ഉപദേഷ്ടാവ് ജെഫ് നെയ്ലാൻഡ് പറഞ്ഞു. അതേസമയം, തങ്ങളുടെ വിവരങ്ങൾ ചോർത്തുന്നെന്നും സുരക്ഷഭീഷണിയുണ്ടെന്നും കാണിച്ച് അമേരിക്കയിൽ 20 ലധികം സംസ്ഥാനങ്ങളില്‍ ടിക് ടോക്ക് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.