പീഡന പരാതി; മുൻകൂർജാമ്യം തേടി അഡ്വ. ആളൂർ ഹൈകോടതിയില്‍

single-img
10 February 2024

കൊച്ചിയിൽ നിന്നുള്ള യുവതി നൽകിയ പീഡന പരാതിയില്‍ മുൻകൂർജാമ്യം തേടി അഡ്വ. ആളൂർ ഹൈകോടതിയില്‍. വഞ്ചന, ലൈംഗികാതിക്രമം എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരം തനിക്കെതിരെ എറണാകുളം സെൻട്രല്‍ പൊലീസ് ചാർജ് ചെയ്ത കേസില്‍ ആണ് ആളൂർ മുൻകൂർജാമ്യം തേടിയത്.

അതേസമയം ബിസിനസ് കാര്യങ്ങള്‍ക്കായി നിയമോപദേശത്തിന് അഞ്ചുലക്ഷം രൂപ വാങ്ങിയത് തിരികെ നല്‍കാത്തതിനാല്‍ നല്‍കിയ വ്യാജ പരാതിയാണെന്നാണ് ആളൂർ ഹർജിയില്‍ പറയുന്നത്. താൻ പുറത്താക്കിയ ജൂനിയർ അഭിഭാഷകരും ഇതിന് പിന്നിലുണ്ടെന്നും ഹർജിയില്‍ പറയുന്നു.

ബിസിനസുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പണം തിരികെ നല്‍കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതിനാല്‍ വ്യാജ ആരോപണം ഉന്നയിച്ച്‌ കേസ് നല്‍കിയെന്നാണ് ആളൂർ ഹർജിയില്‍ പറയുന്നത്