വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദമല്ല; പുതിയ മാർഗ്ഗ രേഖ കൊണ്ടുവരാൻ സുപ്രീം കോടതി

single-img
14 August 2023

രാജ്യത്തെ വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ശക്തമാക്കാൻ പുതിയ മാർഗ്ഗ രേഖ കൊണ്ട് വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. നിലവിലെ ഘടനയിൽ വാർത്ത ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദമല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം എന്നാൽ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഈ പശ്ചാത്തലത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി.

എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.