സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിന് കോഴിക്കോട് തുടക്കം

single-img
15 July 2023

സിപിഎം സംഘടിപ്പിക്കുന്ന കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാറിന് കോഴിക്കോട് തുടക്കം. സംസ്ഥാനത്തുള്ള പതിനൊന്ന് സാമുദായിക സംഘടനകളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. സദസ്സിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് കോഴിക്കോട് സ്വപ്‌നനഗരിയില്‍ തയ്യാറാക്കിയ എത്തിച്ചേര്‍ന്നിരിക്കുന്നത്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാമനുണ്ണി അധ്യക്ഷനാണ്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിന്റെ ഉദ്ഘാടകന്‍.

എളമരം കരീം എം പി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പികെ ശ്രീമതി, സിപിഐ നേതാവ് ഇകെ വിജയന്‍, എംപിമാരായ ജോസ് കെ മാണി, എംവി ശ്രേയാംസ് കുമാര്‍, മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഐഎന്‍എല്‍ നേതാവ് പ്രൊഫ എപി അബ്ദുല്‍ വഹാബ്, പിഎം സഫറുള്ള, സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി, മുസ്ലിം ജമാഅത്ത് നേതാവ് സി മുഹമ്മദ് ഫൈസി, മുജാഹിദ് നേതാവ് ടിപി അബ്ദുള്ളക്കോയ മദനി, സിപി ഉമ്മര്‍ സുല്ലമി, എംഇഎസ് നേതാവ് ഫസൽ ഗഫൂർ, ടി കെ അഷ്റഫ്, താമരശ്ശേരി രൂപതയെ പ്രതിനിധീകരിച്ച് ഫാ ജോസഫ് കളരിക്കല്‍, ഫാ ജന്‍സണ്‍ മോണ്‍സിലോര്‍ പുത്തന്‍വീട്ടില്‍, റവ ഡോ. ടി.ഐ. ജെയിംസ്, എസ്എന്‍ഡിപിക്ക് വേണ്ടി സന്തോഷ് അരയാക്കണ്ടി, ആദിവാസി ക്ഷേമ സമിതി നേതാവ് ഒ ആര്‍ കേളു എംഎല്‍എ, കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍, കേരള ദളിത് ഫെഡറേഷനെ പ്രതിനിധീകരിച്ച് രാമഭദ്രന്‍, പികെഎസ് നേതാവ് അഡ്വ. കെ സോമപ്രസാദ്, വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരാണ്.