സെനറ്റർ അൻവർ ഉൾ ഹഖ് കാക്കർ പാക്കിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയാകും
12 August 2023
കടക്കെണിയിൽ വലയുന്ന രാജ്യം ഭരിക്കാനും ഈ വർഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കാനും സെനറ്റർ അൻവർ-ഉൽ-ഹഖ് കാക്കറിനെ ഇന്ന് പാകിസ്ഥാൻ താൽക്കാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും രണ്ട് റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പേര് അന്തിമമാക്കിയത്. ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ (ബിഎപി) അംഗമായ കക്കർ ഈ വർഷം അവസാനം നടക്കുന്ന പുതിയ തിരഞ്ഞെടുപ്പ് വരെ കാവൽ സർക്കാരിനെ നയിക്കും.
നേരത്തെ നിർബന്ധിത കാലാവധിക്ക് മൂന്ന് ദിവസം മുമ്പ്, ഓഗസ്റ്റ് 9 ന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രധാനമന്ത്രി ഷെരീഫ് ശുപാർശ ചെയ്യുകയായിരുന്നു. അതിനാൽ, ഭരണഘടനയനുസരിച്ച്, അടുത്ത പൊതുതെരഞ്ഞെടുപ്പ് 90 ദിവസത്തിനുള്ളിൽ നടക്കും.