തരൂരിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്ത്

6 December 2022

എറണാകുളം:തരൂരിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്ത്.ശശി തരൂര്‍ പരിപാടികള്‍ ഡി സി സി യെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല.അത് നേതാക്കളുടെ സ്വാതന്ത്യമാണ്.
കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്.തരൂര്‍ അടക്കമുള്ള നേതാക്കള്‍ നേതൃനിരയിലേക്ക് വരണം.കേരളത്തില്‍ ഒതുങ്ങേണ്ട നേതാവല്ല.
ശശി തരൂര്‍ – കോണ്‍ഗ്രസില്‍ നല്ല സ്വീകാര്യത ഉള്ള വ്യക്തിയാണ്.അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്.ശശി തരൂരിന്‍റെ പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന് പറയുന്നത് മാധ്യമ സൃഷ്ടിയാണ്. ഒരു നേതാവിന്‍റെ പരിപാടിക്ക് എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. വ്യക്തിപരമായ അസൗകര്യം മൂലമാണ് തരൂരിന്‍റെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്..കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്.ആര്‍ക്കും പങ്കെടുക്കാം പങ്കെടുക്കാതിരിക്കാമെന്നും പിജെ കുര്യന്‍ പറഞ്ഞു