ജെ.ഡി.യു മുതിര്‍ന്ന നേതാവ് കൈലാശ് മഹാതോവിനെ വെടിവെച്ച്‌ കൊന്നു

single-img
28 April 2023

ജെ.ഡി.യു മുതിര്‍ന്ന നേതാവ് കൈലാശ് മഹാതോവിനെ വെടിവെച്ച്‌ കൊന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് കയ്താര്‍ ബറാറി പൊലീസ് അറിയിച്ചു.

നിരവധി തവണ കൈലാശ് മഹാതോവിന്റെ വയറിനും തലക്കും വെടിയേറ്റുവെന്ന് പൊലീസ് അറിയിച്ചു.

ഭൂമി സംബന്ധിച്ച തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് സൂചന. നേരത്തെ തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാതോവ് സംസ്ഥാന ഭരണകൂടത്തെ സമീപിച്ചിരുന്നു. പുര്‍ബി ബാരി പഞ്ചായത്തിലാണ് കൈലാശ് മഹാതോ താമസിച്ചിരുന്നത്.കൊലപാതകത്തെ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി കെയ്താര്‍ എസ്.ഡി.പി.ഒ ഓം പ്രകാശ് പറഞ്ഞു. അഞ്ച് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് സൂചനയെന്നും കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്നും അദ്ദേഹം വ്യക്തമാക്കി.