തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളും; പിന്തുണയുമായി മുതിർന്ന നേതാവ് സെയ്ഫുദ്ദീൻ സോസ്

6 October 2022

കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുവ നേതാക്കൾ പലരും ശശി തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും പാർട്ടിയിലെ മുതിർന്ന നേതാക്കൾ പരസ്യമായോ രഹസ്യമായോ അങ്ങനെ രംഗത്തെത്തിയിട്ടില്ല.
എന്നാൽ ഇതിൽ നിന്നും വിത്യസ്തമായി ഇപ്പോൾ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ സെയ്ഫുദ്ദീൻ സോസ് പരസ്യമായി ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. കോൺഗ്രസിന്റെ അധ്യക്ഷ പദവിക്ക് തീർച്ചയായും തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസ് പറയുന്നു. ശശി തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളാണെന്നും സോസ് കൂട്ടിച്ചേർത്തു.