പോലീസുകാർ മോശമായി പെരുമാറിയാൽ മേലുദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വരും

single-img
27 October 2022

വർദ്ദിച്ചു വരുന്ന പോലീസ് അതിക്രമങ്ങളിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. ഇനി മുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ മേലുദ്യോഗസ്ഥർ നടപടി എടുത്തില്ല എങ്കിൽ അവരും ഉത്തരവാദികളാകുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. പൊലീസുകാര്‍ക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാൽ മാത്രം മതിയാവില്ല എന്നും ഹൈക്കോടതി പറഞ്ഞു.

പൊതുജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പൊലീസ് മേധാവിയിൽ നിന്നും മാര്‍ഗ്ഗനിര്‍ദേശം ഇറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റുമുണ്ടാകുന്ന നിലയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. പൊലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. നിലവിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അതൃപ്തി രേഖപ്പെടുത്തിയാണ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.