തമിഴ്‍നാട്ടിൽ ഗവർണറുടെ അസാധാരണ നീക്കം; സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി
29 June 2023
ഇന്ന് നടന്ന അസാധാരണമായ ഒരു നീക്കത്തിൽ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ ആർ എൻ.രവി പുറത്താക്കി. സംസ്ഥാന മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഗവര്‍ണര്‍ ഈ നീക്കം നടത്തിയത്. ഇതോടുകൂടി തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുകയാണ്.
കോഴ, കള്ളപ്പണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന ഒരാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു സെന്തിൽ ബാലാജി. ഇദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. ജൂൺ 13 നായിരുന്നു സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.