കേരളത്തിൽ കടുത്ത വൈദ്യുതി പ്രതിസന്ധി; ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിൽ

single-img
17 August 2023

കേരളത്തിൽ കടുത്ത വൈദ്യുതി പ്രതിസന്ധി. ഇതിനെ തുടർന്ന് ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും.

2023 ൽ മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതോടെ സംസ്ഥാനത്തെ വിവിധ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇത് വൈദ്യുതിയുടെ ഉല്പാദനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും. അതേസമയം, വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അവസ്ഥ മോശമാകുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് ഉടന്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.