ബാലചന്ദ്രമേനോനെതിരെയുള്ള ലൈംഗിക ആരോപണം; സംപ്രേഷണം ചെയ്ത യുട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തു

29 September 2024

പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ വന്ന ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത യുട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാന ഐടി ആക്‌ട് പ്രകാരമാണ് കേസ്. ബാലചന്ദ്രമേനോന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്രമോനോനെതിരെ നടി ലൈഗിക ആരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും കാട്ടിയാണ് ബാലചന്ദ്രമേനോൻ പരാതി നല്‍കിയത്.
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെയും നടിയുടെ അഭിഭാഷകനെതിരെയും ബാലചന്ദ്രമേനോൻ പരാതി നല്‍കിയിരുന്നു.നടിയുടെ അഭിഭാഷകൻ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ഇത്തരത്തില്‍ ഒരു വീഡിയോ വരുമെന്ന കാര്യം സൂചിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.