രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി; ബം​ഗാളി നടി രഹസ്യമൊഴി നൽകി

single-img
20 September 2024

സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി. പശ്ചിമ ബംഗാളിലെ കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നൽകിയത്.

ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് തന്റെ ശരീരത്തിൽ സ്പർശിച്ചുവെച്ചാണ് കൊച്ചി പൊലീസ് കമീഷണർക്ക് നൽകിയ പരാതി. കടവന്ത്രയിലെ ഫ്ളാറ്റിൽവെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. 2009 -ൽ ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു.