ഓണ്‍ലൈനിലൂടെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നു; നടി ഐശ്വര്യ പറയുന്നു
ഏതാനും നാളുകളായി തനിക്ക് ഓണ്‍ലൈനിലൂടെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നതായി നടി ഐശ്വര്യ ഭാസ്കരന്‍.സോഷ്യൽ മീഡിയയിൽ തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. മകൾ നൽകിയ ഉപദേശപ്രകാരമാണ് വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
തുടർച്ചയായി അശ്ലീല കമന്‍റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. ഒരാള്‍ അയാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രം അയച്ചതായും നടി പറയുന്നു. ഇനിയും ഇത്തരത്തിൽ പീഡനം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ഐശ്വര്യ അറിയിച്ചു.. അതേസമയം, ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമായ ഐശ്വര്യ ഇപ്പോള്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നത്.
കച്ചവടത്തിൽ പ്രധാനമായും ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനായി തന്‍റെ ഫോണ്‍ നമ്പര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പലരും ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും ലഭിക്കുക പതിവായി. മൾട്ടി മമ്മി എന്ന് പേരുള്ള യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഈ വിവരങ്ങൾ പങ്കുവെച്ചത്.എന്തായാലും ഇത് സൈബര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇതാവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതയാകുമെന്നും അവര്‍ പറഞ്ഞു.