മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ ; കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന
6 January 2024
മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടർന്ന് കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന. എറണാകുളം സിറ്റി പരിധിയിലെ മസാജ് സെന്ററുകളിലാണ് പൊലീസിന്റെ വ്യാപക പരിശോധന നടന്നത് . പരിശോധനയിൽ മസാജ് സെന്ററിന്റെ മറവില്‍ കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പ്പന നടന്നതായി എക്‌സൈസ് കണ്ടെത്തി.
സംഭവത്തിൽ മസാജ് സെന്റര്‍ ഉടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വൈറ്റിലയ്ക്ക് സമീപം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ഹെര്‍ബല്‍ പിജിയന്‍ സ്പായില്‍ നിന്നാണ് മയക്കുമരുന്നും ആയി ഉടമയെ പിടികൂടിയത്. കാക്കനാട് കുസുമഗിരി സ്വദേശി ആഷില്‍ ലെനിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്ന് 38 ഗ്രാം എംഡിഎംഎ രണ്ട് ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു .