എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി
കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്
കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ഒന്നരമാസത്തെ ജയില്‍ വാസത്തിന് ശേഷം, കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡിസംബറില്‍ തുടര്‍ച്ചയായി മൂന്നാഴ്ചയോളം ആര്‍ഷോ ഒപ്പിടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി കൊണ്ട് കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെ ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു.
ഡിസംബറില്‍ തനിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒപ്പിടാന്‍ കഴിയാതെ പോയത്. ഇതാണ് ജാമ്യവ്യവസ്ഥ ലംഘനമായി ചൂണ്ടിക്കാണിച്ചതെന്നും മെഡിക്കല്‍ രേഖകള്‍ സഹിതം ഹൈക്കോടതിയെ സമീപിച്ചതായും അനുകൂലമായി നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍േഷോ പറഞ്ഞു.