പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്എഫ്‌ഐക്കാർ; ബിജെപി കൂടി പ്രതിഷേധിച്ചാല്‍ തെരുവ് യുദ്ധം നടക്കും: ദേവൻ


പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്എഫ്‌ഐക്കാർ എന്ന് പുതിയതായി നിയോഗിതനായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ദേവന്‍. സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിലാണ് ദേവന്റെ പ്രതികരണം. ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല. ബിജെപി കൂടി പ്രതിഷേധിച്ചാല്‍ തെരുവ് യുദ്ധം നടക്കും. എസ്എഫ്‌ഐയിലുള്ള കുറേ കിഴങ്ങന്‍മാരാണെന്നും ദേവന്‍ അഭിപ്രായപ്പെട്ടു .
അതേപോലെ തന്നെ ബിജെപി വിട്ട സിനിമാ പ്രവര്‍ത്തകരായ ഭീമന്‍ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ദേവന്‍ പറഞ്ഞു. ഗ്ലാമറിന്റെ പേരില്‍ ബിജെപിയില്‍ വന്നവരാണ് രണ്ടുപേരും . അല്ലാതെ രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെന്നും ദേവന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവന്‍ പറഞ്ഞു. ബിജെപി ഉപാധ്യക്ഷനായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം.