മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍

single-img
21 December 2022

പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍.

തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയര്‍ മാസിക ലിസ്റ്റ് പുറത്തുവിട്ടത്.

നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവും സമ്ബൂര്‍ണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിര്‍ത്തിയതെന്നും മാസിക പറയുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള റോളുകളും ഷാരൂഖ് ഖാന് വഴങ്ങും. അദ്ദേഹത്തിന് സാധിക്കാത്തതായി ഒന്നുമില്ലെന്നും മാസിക പ്രശംസിക്കുന്നു.