ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി പാക് പേസർ ഷഹീൻ അഫ്രീദി
17 July 2023
ടെസ്റ്റ് ക്രിക്കറ്റിൽ കരിയറിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. തന്റെ 26-ാം ടെസ്റ്റിലാണ് ഷഹീൻ മാന്ത്രിക സഖ്യയിലെത്തിയത്.ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഓപ്പണർ നിഷാൻ മധുഷ്‌കയെ പുറത്താക്കിയാണ് ഷഹീൻ വിക്കറ്റ് നേട്ടത്തിൽ സെഞ്ചുറി പൂർത്തിയാക്കിയത്.
അതേസമയം, ഈ നേട്ടം സ്വന്തമാക്കുന്ന 19-ാം പാകിസ്ഥാൻ താരമാണ് അഫ്രീദി. മുൻപ് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം താരത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽകേണ്ടി വന്നിരുന്നു. ഇപ്പോൾ 100 വിക്കറ്റ് സ്വന്തമാക്കിയ താരത്തിന് പാകിസ്ഥാൻ ടീം പ്രത്യേക ഉപഹാരം നൽകി. മത്സരത്തിൽ ആകെ മുന്ന് വിക്കറ്റാണ് ഷഹീൻ വീഴ്ത്തിയത്.