ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം; രക്തപരിശോധനാ ഫലത്തിലാണ് സ്ഥിരീകരണമുണ്ടായത്

single-img
7 April 2023

എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം. വ്യാഴാഴ്ച പുറത്തുവന്ന രക്തപരിശോധനാ ഫലത്തിലാണ് സ്ഥിരീകരണമുണ്ടായത്. അസുഖത്തിന്റെ പശ്ചാത്തലത്തിൽ പ്രതിയെ കസ്റ്റഡിയില്‍ വീട്ട് കിട്ടുന്നതിനുള്ള സാധ്യതകൾക്ക് തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക പോലീസിനുണ്ട്.

ഷാരുഖ് സൈഫിയെ ഇന്ന് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. രാവിലെ 10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാകും കോടതിയിലെത്തിക്കുക. നിലവിൽ പൊലീസിൻ്റെ കനത്ത സുരക്ഷ വലയത്തിൽ മെഡിക്കൽ കേളേജിലെ പോലീസിൻ്റെ പ്രത്യേക സെല്ലിലാണ് പ്രതിയെ താമസിപ്പിക്കുന്നത്.

അതേസമയം ഷാരൂഖ് ഒറ്റക്കല്ല കേരളത്തിലെയ്ക്ക് വന്നത് എന്നാണു ഡൽഹി പോലീസിന്റെ വിലയിരുത്തൽ. അജ്ഞാതമായ ഒരു സംഘത്തിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് ഷാരൂഖ് സൈഫിയുടെ യാത്ര. കൂടാതെ, ഇയാൾ ഒറ്റയ്ക്കല്ല കേരളത്തിലേക്ക് പോയതെന്നും ഒരു പക്ഷെ സംഘത്തിലെ മറ്റുള്ളവർ ഇപ്പോഴും കേരളത്തിൽ തുടരുന്നവെന്നും പൊലീസിന് നിഗമനമുണ്ട്. ഈ ഒരു സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാനാണ് ഡൽഹി പോലീസിനിടെ നീക്കം