രാജ്‌കുമാർ ഹിറാനി ചിത്രത്തിൽ ഷാരൂഖിന്റെ നായിക സാമന്ത

single-img
23 June 2024

മലയാളിയായ തെന്നിത്യൻ നടി നയൻതാരയ്ക്ക് ശേഷം ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ മറ്റൊരു തെന്നിന്ത്യൻ നായികക്കൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുന്നു. സമാന്തയ്ക്കൊപ്പമാകും ഷാരൂഖിന്റെ അടുത്ത സിനിമ . സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ രാജ്‌കുമാർ ഹിറാനിയായിരിക്കും ചിത്രമൊരുക്കുക.

ഒരു പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമിത് എന്നാണ് റിപ്പോർട്ട്. ഹിറാനി ഇതുവരെ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്‍തമായ ശൈലിയിലുള്ള സിനിമയായിരിക്കും ഇതെന്നും സൂചനകളുണ്ട്.