ഫ്‌ളവേഴ്‌സ് ചാനൽ പരമ്പരയിലൂടെ ഷക്കീല വീണ്ടും മിനിസ്ക്രീനിൽ സജീവമാകുന്നു

13 March 2023

ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേഷണം ചെയ്യുന്ന പ്രേക്ഷകപ്രിയമായ ‘സുരഭിയും സുഹാസിനിയും’ എന്ന പരമ്പരയിൽ പ്രശസ്ത നടി ഷക്കീല ഇപ്പോൾ അഭിനയിക്കുകയാണ്. പരമ്പരയിൽ മല്ലിക സുകുമാരൻ സുഹാസിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മുൻനിര നടിമാർക്കൊപ്പം ഊർമ്മിള എന്ന കഥാപാത്രമായാണ് ഷക്കീല ഈ പരമ്പരയിൽ അഭിനയിക്കുന്നത്. ഷക്കീലയുടെ കഥാപാത്രം ഇപ്പോൾ തന്നെ മികച്ച ഡയലോഗുകളിലൂടെ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുകയാണ്.