മദ്രാസ്ക്കാരൻ; തമിഴിൽ ആക്ഷൻ സിനിമയിലൂടെ അരങ്ങേറ്റവുമായി ഷെയ്ൻ നിഗം

single-img
25 July 2024

തമിഴ് സിനിമയിൽ അരങ്ങേറാനൊരുങ്ങി മലയാളത്തിലെ യുവതാരം ഷൈയിൻ നിഗം. ഷെയിനിന്റെ ആദ്യ തമിഴ് സിനിമ മദ്രാസ്ക്കാരന്റെ ടീസർ കഴിഞ്ഞ ദിവസം റീലീസായി. ചെന്നൈയിലെ വടപളനിയിൽ ടീസർ ലോഞ്ച് ഇവന്റും അണിയറക്കാർ ഒരുക്കിയിരുന്നു. ആക്ഷന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ സിനിമയാണ് മദ്രാസ്ക്കാരൻ.

ഇത് വാലി മോഹൻദാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. നടൻ സിമ്പു ആണ് ടീസർ പുറത്തിറക്കിയത്. കലൈയരസൻ, നിഹാരിക കൊണ്ടിനെല, ഐശ്വര്യ ദത്ത, കരുണാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാം സി എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രസന്ന എസ് കുമാറാണ് ചായാഗ്രഹണം നിർവഹിക്കുന്നത്.