ഷാങ്ഹായി ഉച്ചകോടി; വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്

single-img
4 October 2024

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേക്ക്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക.

ഈ ഇന്ത്യയിൽ നിന്നും യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. പക്ഷെ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഏകദേശം 10 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാനൻ വിദേശകാര്യമന്ത്രി ബിലാവൽ ബൂട്ടോ എത്തിയിരുന്നു.