ബിജെപി സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വഷളാക്കുന്നു; മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തില്‍ ശരദ് പവാർ

single-img
7 December 2022

മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ . കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വഷളാക്കുകയാണെന്ന് ആരോപിച്ച പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും താക്കീത് നല്‍കി.

മഹാരാഷ്ട്ര നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ തടഞ്ഞായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമാക്കിയത്. ഇനിവരുന്ന 24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കേന്ദ്രവും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊള്ളായിരത്തി അറുപതുകളില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബേലഗവി കന്നഡ ഭാഷ സംസാരിക്കുന്ന കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം .മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എല്ലാ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.