ഗ്രീഷ്മ കൊലപ്പെടുത്തിയ ഷാരോൺ രാജിന് ബിരുദ പരീക്ഷയിൽ വിജയം

single-img
8 November 2022

തിരുവനന്തപുരം പാറശ്ശാലയിൽ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ ഷാരോൺ രാജിന് ബിരുദ പരീക്ഷയിൽ വിജയം. ബിഎസ്‍സി റേഡിയോളജിയുടെ എഴുത്തുപരീക്ഷയിൽ ഷാരോൺ വിജയിച്ചകാര്യം അധ്യാപകരും സഹപാഠികളുമാണ് കുടുംബത്തെ അറിയിച്ചത്.

അതേസമയം, നിലവിൽ ഷാരോൺ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് എ ജി നിയമോപദേശം നൽകി. സംസ്ഥാന ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.’ കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലായതിനാൽ അന്വേഷണം ഇപ്പോൾ കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഷാരോൺ മരണപ്പെടുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്.